ഇ-മലയാളി പുരസ്കാരം സമ്മാനിക്കും
Sunday 19 October 2025 12:40 AM IST
തൃശൂർ: പ്രഥമ ഇമലയാളി പുരസ്‌കാരം മേതിൽ രാധാകൃഷ്ണന് ചിന്തകൻ കെ.വേണു, സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ സച്ചിദാനന്ദൻ എന്നിവർ ചേർന്ന് ഇന്ന് സമർപ്പിക്കും. പ്രസ് ക്ലബ്ബിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ മാദ്ധ്യമപ്രവർത്തകൻ എം.പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. പി.ബാലചന്ദ്രൻ എം.എൽ എ, ഇ-മലയാളി ഓൺലൈൻ മാസികയുടെ എക്‌സിക്യൂട്ടീവ് എഡിറ്റർ പി.എസ്.ജോസഫ്, എഴുത്തുകാരൻ കരുണാകരൻ, മാദ്ധ്യമപ്രവർത്തകരായ കെ.എ.ജോണി, പി.ബി.ഗിരീഷ്, ഡോ. ബ്രഹ്മപുത്രൻ, മഞ്ജു ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. 1999: ദൈവം, മനുഷ്യൻ, യന്ത്രം എന്ന പുസ്തകത്തെ മുൻനിറുത്തിയാണ് പുരസ്‌കാരം.