പാറശാല സർക്കാർ സിദ്ധ ആശുപത്രിക്ക് പുതിയ മന്ദിരം

Sunday 19 October 2025 3:41 AM IST

ഉദിയൻകുളങ്ങര:പാറശാല ഗ്രാമപഞ്ചായത്ത് പദ്ധതിവിഹിത ഫണ്ടുപയോഗിച്ച് കൊടവിളാകത്ത് നിർമ്മിച്ച സർക്കാർ സിദ്ധ ആശുപത്രിയുടെ പുതിയ മന്ദിരം നാടിന് സമർപ്പിച്ചു. 20 ലക്ഷം രൂപ ചെലവിൽ ആധുനിക ചികിത്സാ സൗകര്യമുള്ളതാണ് മന്ദിരം. പാറശാലയിൽ 2013ൽ പ്രവർത്തനം ആരംഭിച്ച ആശുപത്രിയിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി ആളുകളാണ് ചികിത്സതേടിയെത്തുന്നത്. ഉദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വിനിതകുമാരി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ജി.ശ്രീധരൻ,അനിതാറാണി,വീണ,ബ്ലോക്ക് അംഗം വൈ.സതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമന,അനിത,എം.സുനിൽ,മായ,ആയുർവേദ ആശുപത്രി സി.എം.ഒ.ഡോ.സെബി,സിദ്ധ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ദീപ ജെ.പി, എ.ഇ.അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.