ഉദയ് സോണി അന്തരിച്ചു
Sunday 19 October 2025 12:17 AM IST
ന്യൂഡൽഹി: റിട്ട. ഐ.എഫ്.എസ് ഉദ്യോഗസ്ഥനും കോൺഗ്രസ് പ്രവർത്തക സമിതി അംഗം അംബികാ സോണിയുടെ ഭർത്താവുമായ ഉദയ് സോണി ഇന്നലെ ഡൽഹിയിൽ അന്തരിച്ചു. വൈകിട്ട് ലോധി ശ്‌മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, സോണിയാ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു. മകൻ അനുപ്. സിൽവിയ സോണി മരുമകൾ. കൊച്ചുമക്കൾ : ഇഷാന, അർമാൻ.