പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം: ആളപായമില്ല

Sunday 19 October 2025 12:28 AM IST

അമൃത്സർ: പഞ്ചാബിൽ അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. മൂന്ന് കോച്ചുകളിലേക്ക് തീ പടർന്നു. ആളപായമില്ല. ഇന്നലെ രാവിലെ 7.30ഓടെയാണ് ട്രെയിൻ സിർഹിന്ദ് സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. മൂന്ന് കോച്ചുകളിലേക്ക് തീ പടർന്നു. തീ ശ്രദ്ധയിൽപ്പെട്ടയുടൻ യാത്രക്കാരെ മാറ്റിയെന്നും തീയണച്ചെന്നും അധികൃതർ അറിയിച്ചു. ഒരാൾക്ക് ചെറിയ പരിക്കുണ്ട്. അത് എങ്ങനെ സംഭവിച്ചതാണെന്നതിൽ വ്യക്തത വന്നിട്ടില്ല. ട്രെയിനിന്റെ 19-ാം നമ്പർ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ട്രെയിൻ നിറുത്തിയിട്ട് തീയണയ്ക്കാൻ ശ്രമം തുടങ്ങിയതിനാൽ വൻ അപകടം ഒഴിവായി. ഈ കോച്ച് പൂർണമായും കത്തിനശിച്ചു. ഈ ബോഗിയിൽ നിരവധി യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോർട്ട്.

റെയിൽവേ അധികൃതരും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അന്വേഷണം ആരംഭിച്ചു.