കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്തുകൊന്നു, മഞ്ചേരിയിൽ ഒരാൾ പിടിയിൽ

Sunday 19 October 2025 9:43 AM IST

മലപ്പുറം: മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നയാൾ പിടിയിൽ. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഞ്ചേരി ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് ഇയാൾ പ്രവീണിന്റെ കഴുത്തറുത്തത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു കൊലപാതകം.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കഴുത്തിൽ നിന്ന് ചോരവാര്‍ന്ന് യുവാവ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.