ഫെെവ് സ്റ്റാർ സുരക്ഷ; ഇലക്ട്രിക് കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? കണ്ണുപൂട്ടി ഈ മൂന്ന് കാറുകൾ തിരഞ്ഞെടുക്കാം
മലയാളികൾക്ക് ഇപ്പോൾ പ്രിയം ഇലക്ട്രിക് കാറുകളാണ്. മോഡലിലായലും ഫീച്ചറിലായാലും ഇവികൾ കാർ പ്രേമികളുടെ മനം കവരുന്നവയാണ്. സൗകര്യത്തിന്റെയും സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ ഇവികൾ പിന്നിലല്ല. ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റായ ഭാരത് എൻസിഎപിയിൽ ഫെെവ് സ്റ്റാർ സുരക്ഷ നേടിയ നിരവധി ഇവി മോഡലുകൾ ഇന്ന് മാർക്കറ്റിലുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ടാറ്റ നെക്‌സോൺ ഇവി
ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് എസ്‌യുവിയാണ് ടാറ്റ നെക്‌സോൺ ഇവി. ക്രാഷ് ടെസ്റ്റായ ഭാരത് എൻസിപിയിൽ ഫെെവ് സ്റ്റാർ റേറ്റിംഗാണ് ടാറ്റ നെക്‌സോൺ ഇവിയ്ക്ക്. മുതിർന്നവരുടെ സുരക്ഷയിൽ 29.86/32 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 44.95/49 പോയിന്റും നേടി. ആധുനിക ഇലക്ട്രോണിക് സുരക്ഷാ ഫീച്ചറുകളും മികച്ച റേഞ്ചും (325 -489 കി.മീ) നെക്സോൺ ഇവിക്കുണ്ട്.
ടാറ്റ പഞ്ച് ഇവി
ഫെെവ് സ്റ്റാർ സുരക്ഷയിലുള്ള ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇവിയാണ് പഞ്ച് ഇവി. മുതിർന്നവരുടെ സുരക്ഷയിൽ 31.46/32 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 45/ 49 പോയിന്റും നേടിയാണ് ഫെെവ് സ്റ്റാർ നേടിയത്. നഗരയാത്രകൾക്ക് പറ്റിയ മികച്ച സുരക്ഷാ സൗകര്യങ്ങളുള്ള ഇവിയാണിത്.
മഹീന്ദ്ര എസ്‌യുവി 400 ഇവി
മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനമായ എസ്‌യുവി 400 ഇവി ക്രാഷ് ടെസ്റ്റിൽ ഫെെവ് സ്റ്റാർ നേടിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയിൽ 49ൽ 43മാർക്കും മുതിർന്നവരുടെ സുരക്ഷയിൽ 35ൽ 30.38 മാർക്കും വാഹനത്തിന് ലഭിച്ചിട്ടുണ്ട്. രണ്ട് എയർബാഗുകൾ അടിസ്ഥാന മോഡൽ മുതൽ സെെഡ് കർട്ടൻ എയർബാഗുകൾ ഓപ്ഷണലായും ഉണ്ട്.