കേരള കോൺഗ്രസ് കുടുംബസംഗമം

Monday 20 October 2025 12:19 AM IST

മാടപ്പള്ളി : കേരള കോൺഗ്രസ് വാർഡുതല കുടുംബസംഗമം മാടപ്പള്ളി വഴീപ്പടിയിൽ ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കുഞ്ഞ് കൈതമറ്റം അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുകുട്ടി പ്ലാത്താനം മുഖ്യപ്രസംഗം നടത്തി. ബേബിച്ചൻ ഓലിക്കര, ജെയിംസ് പഴയചിറ, അപ്പച്ചൻകുട്ടി കാപ്യാരുപറമ്പിൽ, ഷിനോ ഓലിക്കര, ജോയിച്ചൻ കാലായിൽ, സൈന തോമസ്, ജോയിച്ചൻ വെട്ടിത്താനം, തോമസ് പാണംമ്പറമ്പിൽ, മാത്തുകുട്ടി മറ്റത്തിൽ, പാപ്പച്ചൻ പനക്കേഴം, ഷാജി ഏത്തക്കാട്, ജോയിച്ചൻ കരിമ്പിൽ, ജിജി വെട്ടിത്തനം, ബിജു ഓലിക്കര, ജോസഫ് വർഗീസ് എന്നിവർ പങ്കെടുത്തു.