പഠന ശിബിരം  സംഘടിപ്പിച്ചു

Monday 20 October 2025 1:20 AM IST

കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി ഉദ്ഘാടനം നിർവഹിച്ചു. ഫാ. സുനിൽ പെരുമാനൂർ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി സാമൂഹിക അവബോധ ബോധവത്ക്കരണ ക്ലാസും ഭിന്നശേഷിക്കാർക്കായുള്ള ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചും ക്ലാസുണ്ടായിരുന്നു. കൂടാതെ ഫീൽഡ് വിസിറ്റും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ സിജോ തോമസ്, ഷൈല തോമസ് എന്നിവർ പഠന ശിബിരത്തിന് നേതൃത്വം നൽകി.