കുറഞ്ഞ പെൻഷൻ 5000 രൂപയാക്കണം

Monday 20 October 2025 12:21 AM IST

കോട്ടയം: ഇ.പി.എഫ് അംഗങ്ങളുടെ കുറഞ്ഞ പെൻഷൻ 5,000 രൂപയാക്കി ഉയർത്തണമെന്നും 2014 സെപ്തംബർ ഒന്നിന് ശേഷം പി.എഫ് അംഗത്വം നേടിയവർക്കും ഇ.പി.എഫ്.ഒ പെൻഷൻ പദ്ധതി അംഗത്വം നൽകി ഹയർ പെൻഷൻ ഓപ്ഷന് അവസരം നൽകണമെന്നും ഇ.പി.എഫ്.ഒ. സ്റ്റാഫ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റായി കെ. സദാനന്ദനെയും ജനറൽ സെക്രട്ടറിയായി കെ. സ്‌നേഹപ്രഭയെയും തിരഞ്ഞെടുത്തു. എസ്. ജയഗോപാൽ (വർക്കിംഗ് പ്രസിഡന്റ്), പി. മനോജ്, പി. സനോജ് (വൈസ് പ്രസിഡന്റ്), എൻ. സമീന, എസ്.എസ്. രഞ്ജിത്ത് (ഓർഗ. സെക്രട്ടറി), എൻ.വി. ബിജു (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.