കാർഷിക നയം പ്രഖ്യാപിക്കണം
Monday 20 October 2025 1:01 AM IST
പാലാ : കർഷക ക്ഷേമത്തിന് ഉതകുംവിധം കാർഷിക നയം പ്രഖ്യാപിക്കണമെന്ന് കർഷക യൂണിയൻ (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റബറിന്റെ തറവില 250 രൂപയായി പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ട. കേരള കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്‌സ് ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ (എം) നിയോജക മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കെ. ഭാസ്‌കരൻ നായർ, ടോമി തകിടിയേൽ, തോമസ് നീലിയറ, പ്രദീപ് ഔസേപ്പറമ്പിൽ, ജോർജ്ജുകുട്ടി ജേക്കബ്, പി.വി. ചാക്കോ പറവെട്ടിയേൽ, ജയ്‌മോൻ തോമസ്, കെ.വി ജോസഫ്, സിറിയക്ക് ജോസഫ്, പി.എം ടോമി തുടങ്ങിയവർ പ്രസംഗിച്ചു.