ദീപാവലി ദിനത്തിൽ കോളടിച്ചത് ഈ നാളുകാർക്ക്; ആഗ്രഹിച്ച കാര്യങ്ങൾ നടക്കും,​ സ്ത്രീകൾ മുഖേനെ സന്തോഷം

Sunday 19 October 2025 6:14 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ഒക്ടോബർ 20 - തുലാം 3 തിങ്കളാഴ്ച. ( രാത്രി 8 മണി 16 മിനിറ്റ് 21 സെക്കന്റ് വരെ അത്തം നക്ഷത്രം ശേഷം ചിത്തിര നക്ഷത്രം ) ദീപാവലി ദിനം അമാവാസി ( കറുത്ത വാവ് )

അശ്വതി: അനുകൂലമായ വിവാഹ ബന്ധം കിട്ടും, വിദ്യാപരമായ മുന്നേറ്റം, കുടുംബ സുഖം, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും.

ഭരണി: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും, തൊഴില്‍ രംഗം പുഷ്ടിപ്പെടും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം, കാര്യങ്ങള്‍ അനുകൂലമാകും, പ്രയത്നം സഫലമാകും. ദാമ്പത്യ ജീവിതം സമാധാന പൂര്‍ണ്ണമാകും.

കാര്‍ത്തിക: വിവാഹ കാര്യങ്ങളില്‍ തീരുമാനം, ഉല്ലാസകരമായ അനുഭവങ്ങള്‍, ഉന്നത വിദ്യാഭ്യാസത്തിനു അനുമതി ലഭിക്കും, ജോലിസ്ഥിരമാകും,ബിസിനസില്‍ നേട്ടം, വിദേശത്ത് നിന്നും ശുഭ വാര്‍ത്തകൾ ശ്രവിക്കും.

രോഹിണി: ശാരീരികമായി ബുദ്ധിമുട്ടുകള്‍, ദാമ്പത്യസുഖക്കുറവ്, ശത്രുക്കളില്‍ നിന്നും ആപത്ത് വരാം, യാത്രകളില്‍ അപകട സാദ്ധ്യത. ബന്ധുക്കള്‍ ശത്രുക്കളാകും.

മകയിരം: പലവിധ സുഖസൗകര്യങ്ങള്‍ അനുഭവിക്കും, ജീവിതത്തില്‍ പുരോഗതി, യാത്രാഗുണം, ആപത്തുകളില്‍ നിന്നും രക്ഷ, സാമ്പത്തിക നേട്ടം, സ്വന്തം തൊഴില്‍ സ്ഥാപനത്തിനു കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും.

തിരുവാതിര: എല്ലാകാര്യത്തിലും ആത്മവിശ്വാസം വച്ചു പുലര്‍ത്തും, യാത്രയില്‍ നേട്ടം. കുടുംബ സുഖം, നൂതന പദ്ധതികള്‍ നടപ്പാക്കും, ഭാവി കരുപ്പിടിപ്പിക്കും, ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം.

പുണര്‍തം: നല്ല വാര്‍ത്തകള്‍ കേള്‍ക്കും, അനുകൂലമായ സ്ഥലമാറ്റം, പുതിയ വാഹനം വാങ്ങാന്‍ അനുകൂലമായ സമയം, സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, ധനപരമായ കാര്യങ്ങളില്‍ നേട്ടം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും.

പൂയം: ശത്രുക്കളുടെ ഉപദ്രവം കുറയും, ഉന്നത സ്ഥാന ലഭ്യത,ചെലവു വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും,അനുകൂലമായ രീതിയില്‍ ജോലിയില്‍ മാറ്റം. സഹോദരങ്ങളും ബന്ധുക്കളും സഹായിക്കും.

ആയില്യം: തൊഴില്‍ രംഗത്ത് വലിയ നേട്ടങ്ങള്‍ക്ക് സാദ്ധ്യത, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം, സഹോദര ഗുണം, വിദ്യാ വിജയം, സാമ്പത്തിക കാര്യങ്ങളില്‍ സമാധാനം, പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടും.

മകം: ദാമ്പത്യസുഖക്കുറവ്,തൊഴില്‍ രംഗത്ത് അപവാദം. സംസാരം വളരെ നിയന്ത്രിക്കണം, ജീവിതം സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടും, രോഗങ്ങളാല്‍ ദുരിതം, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും, ശത്രുവര്‍ദ്ധന ഉണ്ടാകും.

പൂരം: അനുകൂലമായ വിവാഹ ബന്ധം കിട്ടും, കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും, യാത്രാഗുണം, ശത്രു ജയം, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും, വിദേശ വാസം ഗുണപ്രദം, വ്യാപാര കാര്യങ്ങളില്‍ അഭിവൃത്തി.

ഉത്രം: ദാമ്പത്യ സുഖക്കുറവനുഭവപ്പെടും, ദുരിതങ്ങള്‍, ബദ്ധപ്പാടുകള്‍, പങ്ക് കച്ചവടത്തില്‍ നഷ്ടം, ഭൂമിവില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. മറ്റുള്ളവരുടെയും കൂടി ഉപദേശം സ്വീകരിച്ചതിനു ശേഷം മാത്രം തീരുമാനങ്ങള്‍ക്ക് അന്തിമരൂപം കൊടുക്കുക.

അത്തം: നയപരമായി കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കും, പ്രണയത്തില്‍ അകപ്പെടാൻ സാദ്ധ്യത, മനസില്‍ ആഗ്രഹിച്ച സംഗതികള്‍ അപ്രതീക്ഷിതമായി നടന്നതില്‍ അത്ഭുതപ്പെടും, അംഗീകാരവും ആദരവും.

ചിത്തിര: ഭൂമി സംബന്ധിച്ച കാര്യങ്ങളില്‍ അനുകൂല തീരുമാനം, പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങള്‍ക്ക് ശമനം, കാര്‍ഷിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നേട്ടങ്ങൾ, ആഗ്രഹസാഫല്ല്യം, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

ചോതി: അവസരങ്ങള്‍ കിട്ടും. ശത്രുക്കളെ പരാജയപ്പെടുത്തും. ഉത്തരവാദിത്വബോധം, മത്സര വിജയം, വ്യാപാര സാമര്‍ത്ഥ്യം, ആസൂത്രണ വൈദഗ്ധ്യം പ്രകടിപ്പിക്കും. പൊതു ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും.

വിശാഖം: മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, പുതിയസംരംഭങ്ങള്‍, ശുഭാപ്തി വിശ്വാസം, മനഃസുഖം. കാര്യശേഷി, യാത്രാഗുണം, സുഖജീവിതം, പ്രണയസാഫല്ല്യം, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും, യാത്രയില്‍ ബുദ്ധിമുട്ടുകള്‍.

അനിഴം: സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, സഹോദരരുമായി കലഹം, ജോലിക്കൂടുതലും അലച്ചിലും, ശത്രു ദോഷം, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, സന്താനങ്ങള്‍ മൂലം കഷ്ടപാടുകള്‍.

കേട്ട: ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ യോഗം. ഈശ്വരാധീനം, തൊഴിലില്‍ ഉയര്‍ച്ച, സ്ത്രീകള്‍ക്ക് അംഗീകാരം. ഉദ്ദേശിച്ച സംഗതികള്‍ നടപ്പിലാക്കാന്‍ സാധിക്കും.

മൂലം: സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും, പഠന കാര്യങ്ങളില്‍ ജയം, ഗാംഭീരം പ്രകടിപ്പിക്കും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം, സുഖാനുഭവങ്ങള്‍, ഇഷ്ട ഭക്ഷണ ലബ്ധി. വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും.

പൂരാടം: മംഗളകര്‍മ്മങ്ങള്‍ നടത്തും, ധനലഭ്യത, ബുദ്ധിപരമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കും. എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും. കൃഷിയില്‍ നിന്നും ധന ലാഭം, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും.

ഉത്രാടം: കടബാദ്ധ്യതകള്‍ കുറയും, സ്ത്രീകള്‍ മുഖേനെ നേട്ടം,വായനാശീലം വര്‍ദ്ധിക്കും, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, ധനാഗമത്തിനു അനുകൂലമായ സാഹചര്യങ്ങള്‍.

തിരുവോണം: സാഹിത്യകാരന്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍. ഭാഗ്യ സാഹചര്യങ്ങള്‍ തനിയെ വന്നു ചേരും, സമാധാനവും സന്തോഷവും അനുഭവപ്പെടും, പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, ശത്രു ജയം.

അവിട്ടം: പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചിലവും, പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത, ബന്ധുദോഷം, കുടുംബകലഹം,സാമ്പത്തീക പ്രശ്നങ്ങള്‍ രൂക്ഷമാകും, ആദായത്തില്‍ കുറവ് അനുഭവപ്പെടും, കളത്രദുഃഖം, പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല.

ചതയം: സഹോദരില്‍ നിന്നും പ്രയാസങ്ങള്‍, സ്ത്രീകള്‍ മുഖേനെ ചതിയും അപമാനവും. അമിതമായ ധനചെലവ്, മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, ആരോഗ്യപരമായി കരുതല്‍ വേണം, മാനഹാനി.

പൂരുരുട്ടാതി: സ്ത്രീ വിഷയങ്ങളില്‍ ഉള്ള അമിത താല്‍പ്പര്യം മൂലം സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുക. വിഷമകരമായ സംസാരവും പ്രവര്‍ത്തികളും നേരിടും, സ്ഥാനമാറ്റം, താഴ്ത്തപ്പെടല്‍ എന്നിവ അനുഭവത്തില്‍ വരും.

ഉത്തൃട്ടാതി: സ്ത്രീകളെ വിശ്വാസപൂര്‍വ്വം ഒന്നും ഏല്പിക്കരുത്. കുടുംബ കലഹം ഉണ്ടാകാതെ നോക്കണം, തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കും, അന്യദേശവാസം. പലവിധത്തിലുമുള്ള വിഷമതകള്‍, ശത്രു ദോഷം, രോഗങ്ങള്‍ കൊണ്ടുള്ള ധന ചെലവ്.

രേവതി: പലവിധത്തിലും വിഷമാനുഭവങ്ങള്‍, സ്ത്രീകള്‍ മുഖേനെ അപമാനം. അനുകൂലിച്ചു നിന്നവര്‍ ശത്രുക്കള്‍ ആകും, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം. ധനപരമായി ദുരിതം, സുഹൃത്തുക്കള്‍ മുഖേനെ ധനനഷ്ടം.