സുധീർ ആനന്ദ് നായകനായി ഹൈലേസാ ടൈറ്റിൽ പോസ്റ്റർ

Monday 20 October 2025 3:18 AM IST

സുധീർ ആനന്ദ് നായകനായി പ്രസന്ന കുമാർ കോട്ട സംവിധാനം 'ഹൈലേസോ"യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഒരു റൂറൽ ഡ്രാമ ആയി ഒരുക്കുന്ന ചിത്രത്തിലെ വില്ലനായി എത്തുന്നത്, വമ്പൻ ഹിറ്റായ കോർട്ടിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ശിവാജി ആണ്. കർഷക സമൂഹങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു സംഭാഷണ പ്രയോഗത്തിൽ നിന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ഒരു കപ്പലിന്റെ ആകൃതിയിൽ ഉള്ള ലോഗോയിൽ, ഒരു സ്ത്രീയുടെ കാലിനോട് സാദൃശ്യം തോന്നുന്ന രീതിയിൽ 'S" എന്ന അക്ഷരം രൂപപ്പെടുത്തിയാണ് ടൈറ്റിൽ ലോഗോ. ആയുധം പിടിച്ച് ഒരു നിഗൂഢ രൂപവും അതിൽ കാണാം. രക്തത്തിൽ കുതിർന്ന ഒരു വാൾ ടൈറ്റിൽ നാടകീയത വർദ്ധിപ്പിക്കുന്നു, ദിവ്യമായ ശക്തിയെയും സംഘർഷത്തെയും സൂചിപ്പിക്കുന്ന ടൈറ്റിൽ പോസ്റ്റർ കഥയുടെ തീവ്രമായ സ്വഭാവത്തെയും സൂചിപ്പിക്കുന്നുണ്ട്. നടാഷ സിംഗ്, നക്ഷ ശരൺ എന്നിവരാണ് നായികമാർ. പ്രശസ്ത കന്നഡ നടി അക്ഷര ഗൗഡ പ്രധാന വേഷത്തിൽ എത്തുന്നു. മൊട്ട രാജേന്ദ്രൻ, ഗെറ്റപ്പ് ശ്രീനു, ബേവര ദുഹിത ശരണ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം: സുജാത സിദ്ധാർത്ഥ്, സംഗീത സംവിധായകൻ: അനുദീപ് ദേവ്, എഡിറ്റർ: ഛോട്ടാ കെ. പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: ബ്രഹ്മ കദളി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും. വജ്ര വരാഹി സിനിമാസിന്റെ ബാനറിൽ ശിവ ചെറിയും രവികിരണും ചേർന്ന് നിർമ്മിക്കുന്നു. പി.ആർ.ഒ: ശബരി