അദ്ധ്യാപകർ ക്ലസ്റ്റർ ബഹിഷ്കരിച്ച് ഡി.ഡി.ഇ ഓഫീസ് മാർച്ച്

Monday 20 October 2025 1:33 AM IST

ആലപ്പുഴ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറാം പ്രവൃത്തി ദിനമായി വരുന്ന ശനിയാഴ്ച ക്ലസ്റ്റർ ബഹിഷ്കരിച്ചുകൊണ്ട് അദ്ധ്യാപകർ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. എസ്.എസ്.കെ ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച മാർച്ചും വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുന്നിൽ നടന്ന ധർണയും സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ഡി.അജിമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.ആർ ഉദയകുമാർ സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറി ജോൺ ബോസ്കോ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ മിനി മാത്യു ,സോണി പവേലിൽ ,വി.ശ്രീഹരി, എസ്.അമ്പിളി,ജില്ലാ ട്രഷറർ രാജീവ് കണ്ടല്ലൂർ, സംസ്ഥാന കൗൺസിലർ പ്രമോദ് ജേക്കബ് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.രാധാകൃഷ്ണൻ, ജോൺ ബ്രിട്ടോ, പ്രകാശ് തോമസ്,സംസ്ഥാന ഉപസമിതി ഭാരവാഹികളായ ഡോമിനിക് സെബാസ്റ്റ്യൻ, കെ. എൻ. കൃഷ്ണകുമാർ, പി.ആർ.രാജേഷ് എന്നിവർ സംസാരിച്ചു