സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിനു തുടക്കം
Sunday 19 October 2025 8:08 PM IST
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ ആതിഥ്യം വഹിക്കുന്ന അണ്ടർ 19 സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിന് ഉജ്ജ്വല തുടക്കം. വ്യാപാര ഭവനിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. പി.മഹേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ ജനറൽ സെക്രട്ടറി ഐശ്വര്യ കുമാരൻ,ചെസ് അസോസിയേഷൻ സ്ഥാപക ജില്ലാ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലാം, കെ.എം.എ ഭാരവാഹികളായ ആസിഫ് മെട്രോ, ഫൈസൽ സൂപ്പർ,ചെസ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ശ്രീധരൻ മടിക്കൈ, സെക്രട്ടറി വി.എൻ.രാജേഷ്,എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുമായി 83 പേർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ദേശീയ ചാമ്പ്യൻഷിപ്പിലേക്കുള്ള ടീമിനെ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കും.