നെഹ്റു കോളേജിൽ ലേണേർസ് സപ്പോർട്ട് സെന്റർ
Sunday 19 October 2025 8:16 PM IST
കാഞ്ഞങ്ങാട് ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ലേണേഴ്‌സ് സപ്പോർട്ട് സെന്റർ കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ പ്രവർത്തനം തുടങ്ങി.നഗരസഭ ചെയർപേഴ്‌സൺ കെ.വി.സുജാത ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.പി.വി.റീജ അദ്ധ്യക്ഷത വഹിച്ചു. നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഇക്കണോമിക്സ് വിഭാഗം അസ്സി. പ്രൊഫസർ യദു ടി.ധരൻ ക്ളാസെടുത്തു. ലേണേഴ്‌സ് സപ്പോർട്ട് സെൻറർ ഡോ.കെവി.വിനീഷ് കുമാർ സ്വാഗതവും കോളേജ് ഹിസ്റ്ററി വിഭാഗം അസി.പ്രൊഫസർ ഡോ.എം.എ.അജേഷ് നന്ദിയും പറഞ്ഞു.കോളേജിലെ ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സെന്ററിൽ 27 ഡിഗ്രി,പി.ജി.കോഴ്സുകളാണുള്ളത്. ഓൺലൈൻ വിദൂര വിദ്യാഭ്യാസം,ബ്ലെന്റർ ലേണിംഗ് തുടങ്ങിയ രീതികളിലൂടെയാണ് സർവ്വകലാശാലയുടെ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നെഹ്‌റു കോളേജിൽ നിന്നും ലഭിക്കുന്നത്.