'താൻ ഒന്നും അറിയണ്ട, താമസസൗകര്യം ഒരുക്കിത്തരാം', അജ്മൽ അമീറിന്റെ സെക്സ് വോയ്സ് ചാറ്റ് സോഷ്യൽ മീഡിയയിൽ; പ്രതികരിച്ച് താരം
തിരുവനന്തപുരം : 2007ൽ പുറത്തിറങ്ങിയ പ്രണയകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് അജ്മൽ അമീർ. പിന്നീട് മലയാളം, തമിഴ് , തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലും നിരവധി ആരാധകരെ നേടി. കഴിഞ്ഞ ദിവസം അജ്മലിന്റേതെന്ന പേരിൽ ഒറു ലസെക്സ് വോയിസ് ചാറ്റ് സൈബറിടത്് പ്രചരിച്ചിരുന്നു. ഒരു ഇൻസ്റ്രഗ്രാം പേജിലൂടെയാണ് അജ്മലിന്റെ വീഡിയോ കോൾ പുഫറത്ത് വന്നത്. സെക്സ് വോയിസിൽ അദ്മലിന്റെ മുഖവും കാണിക്കുന്നുണ്ട്. വാട്സാപ്പ് കാൾ റെക്കാഡ് ചെയ്തതിനവ്റെ ഒരു ഭാഗമാണ് ഇപ്പോൾ പുറത്ത് വന്നത്. പെൺകുട്ടി തന്റെ കല്യാണം കഴിഞ്ഞതല്ലേ എന്ന് ചോദിക്കുമ്പോൾ അതൊന്നും താൻ അറിയണ്ടെന്നും താമസസൗകര്യം ഒരുക്കിത്തരാം എന്നും അജ്മൽ പറയുന്നുണ്ട്. ഇരുവരും പരസ്പര സമ്മതത്തോടെ നടത്തിയ ഫോൺ സംഭാഷണമാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ സൂചിപ്പിക്കുന്നത്.
അതേസമയം വീഡിയോ വിവാദമായതിന് പിന്നാലെ പ്രതികരണവുമായി താരം രംഗത്തെത്തി. പുറത്ത് വന്ന വാട്സാപ്പ് കാളുകൾ തന്റേതല്ലെന്നാണ് അജ്മൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. തന്റെ ശബ്ദം എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും ഇത്തരം ആരോഫണങ്ങൾ കൊണ്ട് തന്നെ തകർക്കാനാകില്ലെന്നും അജ്മൽ വീഡിയോയിൽ പറഞ്ഞു. തന്നെ പിന്തുണച്ചവർക്ക് അജ്മൽ നന്ദിയും അറിയിച്ചു.