മുഴക്കുന്ന് പഞ്ചായത്ത് വികസനസദസ്

Sunday 19 October 2025 8:23 PM IST

ഇരിട്ടി:മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി വിനോദ് അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ വികസന റിപ്പോർട്ട് പ്രകാശനം ചെയ്തു. റിസോഴ്സ് പേഴ്സൺ പി.എം.രമണൻ സംസ്ഥാനതല വികസന റിപ്പോർട്ടും പഞ്ചായത്ത് സെക്രട്ടറി പി.കെ.വിനോദ് പഞ്ചായത്ത്തല വികസന റിപ്പോർട്ടും അവതരിപ്പിച്ചു. സർക്കാരിന്റെ വികസനനേട്ടങ്ങൾ വിവരിക്കുന്ന വീഡിയോയും പഞ്ചായത്തിന്റെ വീഡിയോ ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. ആശാവർക്കർമാർ, ഹരിത കർമ്മ സേന, മാദ്ധ്യമ പ്രവർത്തകർ എന്നിവരെയും സ്നേക്ക് റെസ്ക്യൂവർ ഫൈസൽ വിളക്കോടിനെയും അനുമോദിച്ചു. കാക്കയങ്ങാട് ശ്രീപാർവതി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി കെ.ചന്ദ്രൻ, കെ.വി.ബിന്ദു, എ.വനജ പഞ്ചായത്തംഗം ഷഫീനാ മുഹമ്മദ്, അസിസ്റ്റന്റ് സെക്രട്ടറി രമേശ് ബാബു കൊയിറ്റി പങ്കെടുത്തു.