കോൺഫ്ര ലഹരി വിരുദ്ധ പദയാത്ര

Monday 20 October 2025 1:37 AM IST

തിരുവനന്തപുരം: ഗാന്ധി ജയന്തി മാസാചരണത്തിന്റെ ഭാഗമായി കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (കോൺഫ്രറ കേരള) പൂജപ്പുര എൽ.ബി.എസിൽ പെയിന്റിംഗ്, ഉപന്യാസ മത്സരം സംഘടിപ്പിച്ചു.വിവിധ സ്കൂൾ,കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.ഗാന്ധി സ്മൃതി ലഹരി വിരുദ്ധ പദയാത്ര നടത്തി.മത്സരങ്ങളിൽ രക്ഷിതാക്കളും പങ്കെടുത്തു.19ന് കോഴിക്കോട്, 25ന് കൊല്ലം മേഖലകളിൽ മത്സരങ്ങൾ,പദയാത്ര എന്നിവ നടത്തുമെന്ന് ജനറൽ സെക്രട്ടറി എം.ശശിധരൻ നായർ അറിയിച്ചു.