അമൃതാനന്ദമയി മഠത്തിൽ ദീപാവലി മഹോത്സവം
Monday 20 October 2025 1:41 AM IST
തിരുവനന്തപുരം: കൈമനം അമൃതാനന്ദമയി മഠത്തിൽ നടക്കുന്ന ദീപാവലി മഹോത്സവവും അന്നപൂർണ്ണേശ്വരി ഭക്ഷ്യമേളയും ഇന്ന് വൈകിട്ട് 4ന് സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യും. 5ന് അമൃത സംഗീത സായാഹ്നവും നൃത്തസന്ധ്യയും ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് രമേശ് നാരായൺ ഉദ്ഘാടനം ചെയ്യും. 8.30ന് കേരളത്തിലെ സന്യാസിമാർ നയിക്കുന്ന ധർമ്മസന്ദേശയാത്രാ സമാപന സമ്മേളനത്തിന് ആശംസയർപ്പിച്ച് ഭക്തജനങ്ങൾ ഒരുക്കുന്ന ദീപക്കാഴ്ചയും ഹരിത പടക്കങ്ങളുടെ വർണ്ണക്കാഴ്ചയും ഉണ്ടാകും.