പ്രക്ഷോഭം സംഘടിപ്പിക്കും
Monday 20 October 2025 1:08 AM IST
ആലപ്പുഴ: സഹകരണ മേഖലയ്‌ക്കെതിരെയുള്ള കേന്ദ്ര-സംസ്ഥാന നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുവാൻ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ച ഓഡിറ്റ്,ആർബിറ്റേഷൻ ഫീസുകൾ കുറച്ചില്ലെങ്കിൽ മിക്ക സംഘങ്ങളും നഷ്ടത്തിലാക്കുമെന്നുംനിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡ് വിഹിതം വർദ്ധിപ്പിച്ചത് സഹകരണമേഖലയെ തകർക്കുമെന്നും അവർ പറഞ്ഞു.ആലപ്പുഴ ഡി.സി.സിയിൽ നടന്ന യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്.ആർ.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.കൊയ്പ്പള്ളി മാധവൻകുട്ടി, ആമ്പക്കാട്ട് സുരേഷ്,റോയി ഐസക് ഡാനിയൽ,എം.ആർ.രാജേഷ്,പി.എസ്.ഷീജാദേവി,എ.റാഫി, സന്തോഷ് കൊല്ലം,പി.വി.ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.