പ്രതിനിധി സമ്മേളനം
Monday 20 October 2025 2:08 AM IST
ആലപ്പുഴ: പി.ഡി.പി ജില്ലാ പ്രതിനിധി സമ്മേളനം നാളെ രാവിലെ മുതൽ പുന്നപ്രയിൽ നടക്കും.തുടർന്ന് പൂന്തുറ സിറാജ്, സുബൈർ സബാഹി, അബ്ദുൽസലാം മണ്ണഞ്ചേരി എന്നിവരുടെ അനുസ്മരണ സമ്മേളനവും വൈകിട്ട് പാലസ്തീൻ ഐക്യദാർഢ്യ റാലിയും സമ്മേളനവും നടക്കും. പ്രതിനിധി സമ്മേളനം പാർട്ടി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് സിനോജ് താമരക്കുളം അധ്യക്ഷതവഹിക്കും.അനുസ്മരണ സമ്മേളനം വൈസ് ചെയർമാൻ വർക്കല രാജും പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ജന സെക്രട്ടറി മൈലക്കാട് ഷായും ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.