കണ്ടല്ലൂർവികസന സദസ് ഇന്ന്

Monday 20 October 2025 2:16 AM IST

കായംകുളം : കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനവും പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും ഇന്ന് യു.പ്രതിഭ എം.എൽ.എ നിർവഹിക്കും. രാവിലെ 10.30 ന് പുല്ലുകുളങ്ങര 1060 -ാം നമ്പർ എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്ന കുമാരി അധ്യക്ഷയാകും. വൈസ് പ്രസിഡന്റ് സുരേഷ് രാമനാമഠം, സെക്രട്ടറി എ.സുധീർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.