ജാതി സമവാക്യങ്ങൾ മാനദണ്ഡമാക്കരുത്
Monday 20 October 2025 12:00 AM IST
തൃശൂർ: ജനാധിപത്യ തെരഞ്ഞെടുപ്പുകളിൽ ജാതി മത സമവാക്യങ്ങൾ പരിഗണിച്ച് സ്ഥാനാർത്ഥികളെ നിശ്ചയിക്കരുതെന്നും മതത്തെ രാഷ്ട്രീയമായി കൂട്ടി കലർത്തരുതെന്നും ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. സംവരണ സീറ്റുകളിൽ മാത്രമല്ല ജനറൽ സീറ്റുകളിലും ആർ.ജെ.ഡി തദ്ദേശ സ്വയ ഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ പിന്നോക്കക്കാരെ പരിഗണിക്കും. ആർ.ജെ.ഡി.എസ്.സി. എസ്. ടി സെന്റർ സംസ്ഥാന നേതൃയോഗം ത്യശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഇ.കെ.സജിത്ത്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമ്മേളനം വരുന്ന ഫെബ്രുവരിയിൽ കോഴിക്കോട് നടത്തും. മോഹൻ.സി.അറവന്തറ, കുഞ്ഞൻ ശശി, കെ.പി.രവീന്ദ്രൻ, കെ.എം. രജില, എം.ജെ. ലോഹ്യ, എ.സാവിത്രി, കൈമനം ജയകുമാർ, വി.എം. വിനോദ് എന്നിവർ പ്രസംഗിച്ചു.