വഴിതെറ്റിയ കാർ മേൽപ്പാലത്തിൽ കയറി അപകടം
Monday 20 October 2025 12:00 AM IST
കൊടുങ്ങല്ലൂർ : ദിശാ ബോർഡോ സുരക്ഷാ സംവിധാനമോ ഇല്ലാതെ നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥ. ഇന്നലെ വഴിതെറ്റിയ യാത്രാസംഘത്തിന്റെ കാർ, നിർമ്മാണത്തിലിരിക്കുന്ന ഓവർ ബ്രിഡ്ജിൽ കയറി. വഴുതി മാറിയത് വൻ അപകടം. ദേശീയപാത 66ൽ ചന്തപ്പുര കോട്ടപ്പുറം ബൈപാസിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
നിർമ്മാണത്തിലിരിക്കുന്ന ബൈപാസ് റോഡിൽ വഴിതെറ്റി കയറിയ കാറ് ചന്തപ്പുര ഭാഗത്തേക്കുള്ള ഓവർബ്രിഡ്ജിൽ കയറി. പാലത്തിലെ വിടവിൽ ടയർ കുടുങ്ങിയതിനെ തുടർന്ന് കാർ മുന്നോട്ടെടുക്കാൻ കഴിയാത്ത നിലയായി. പൂർത്തിയാകാത്ത ഓവർബ്രിഡ്ജിലൂടെ പോയിരുന്നെങ്കിൽ കാർ താഴെ പതിക്കുമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് തിരിച്ചിറക്കിയത്.