സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

Monday 20 October 2025 2:17 AM IST

ചേർത്തല: റിട്ട.പഞ്ചായത്തുജീവനക്കാരിയായ ചേർത്തല സ്വദേശിനി ഹയറുമ്മ(ഐഷ–62)യെ കൊലപെടുത്തിയ കേസിൽ സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നടപടി തുടങ്ങി. കോടതി അനുമതി നൽകിയതോടെ തിങ്കളാഴ്ച ഇയാളെ പൊലീസ് വിയൂർ ജയിലിലെത്തി അറസ്റ്റുചെയ്യും. ചൊവ്വാഴ്ച കോടതിയിൽ കസ്റ്റഡിക്കായി അപേക്ഷ നൽകും.2012 മേയിൽ കാണാതായ ഐഷയെ വസ്തു ഇടനിലക്കാരനും കൂട്ടുകാരനുമായ പള്ളിപ്പുറം സ്വദേശി സി.എം.സെബാസ്റ്റ്യൻ തന്റെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. കൊലക്കുറ്റത്തിനൊപ്പം തെളിവു നശിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.