വാക്കത്തോൺ സംഘടിപ്പിച്ചു
Monday 20 October 2025 12:00 AM IST
തൃശൂർ : സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തൃശൂർ വാക്കത്തോൺ ക്ലബ്, വെറ്ററൻസ് അസോസിയേഷൻ, തൃശൂർ ചേംബർ ഒഫ് കൊമേഴ്‌സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. മന്ത്രി അഡ്വ.കെ.രാജൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ഫ്‌ളാഗ് ഓഫിന് ശേഷം പാർക്കിലേക്ക് നടന്ന് മന്ത്രിയും സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ.നാഗരാജും വാക്കത്തോണിന്റെ ഭാഗമായി.
ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി.എസ്.പട്ടാഭിരാമൻ, സെക്രട്ടറി സോളി തോമസ്, ട്രഷറർ ഷൈൻ തറയിൽ, വാക്കേഴ്‌സ് ക്ലബ് ഭാരവാഹികളായ പി.കെ.ജലീൽ, അഡ്വ.അഖിലേഷ്, ജോസഫ് തോമസ്, മാർട്ടിൻ മാത്യൂസ് തുടങ്ങിയവർ നേതൃത്വം നൽകി. വാക്കത്തോൺ അംഗങ്ങളെ പാർക്ക് ഡയറക്ടർ ബി.എൻ.നാഗരാജ്, കെ.വി.സജു, സിനി, പി.എസ്.സജിത്ത്, നജ്മൽ അമീൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.