വീട്ടുമുറ്റ സദസ് സംഘടിപ്പിച്ചു

Monday 20 October 2025 12:00 AM IST

തൃശൂർ: വടൂക്കര സന്മാർഗ്ഗദീപം വായനശാല മുല്ലശ്ശേരി അശോകന്റെ വസതിയിൽ വീട്ടുമുറ്റ സദസ് സംഘടിപ്പിച്ചു. വീട്ടുമുറ്റ സദസ് എഴുത്തുകാരൻ ഡോ.എൻ.ആർ ഗ്രാമപ്രകാശ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ എഴുത്തുകാരി റീബ പോൾ നവോത്ഥാനത്തിൽ നിന്ന് നവകേരളത്തിലേക്ക് എന്ന വിഷയം അവതരിപ്പിച്ചു. വായനശാല പ്രസിഡന്റ് തിലകൻ കൈപ്പുഴ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ടി.കെ.സത്യൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം സി.പി.പ്രമോദ്, വൈസ് പ്രസിഡന്റ് വി. എ.രാജു, കമ്മിറ്റിയംഗങ്ങളായ പി. മൊഹമ്മദ് ബാബു, എൻ.കെ.ജയൻ, ഷൈല ജെയിംസ്, ഉഷ നന്ദിനി, പി.എം.ഷൈഷഹാൻ, വായനശാല കമ്മിറ്റിയംഗം ഷനു ജോർജ് എന്നിവർ സംസാരിച്ചു.