വ്യാപാരം വർഗീയ വത്ക്കരിക്കരുത്
Monday 20 October 2025 2:25 AM IST
ആലപ്പുഴ: ദീപാവലിക്ക് സ്വർണ്ണമെടുക്കാൻ ഒരു കടയിൽ പോകരുതെന്ന് പറഞ്ഞ് വിദ്വേഷപ്രചരണവും ബഹിഷ്ക്കരണ ആഹ്വാനവുമായി, മതവിദ്വേഷം സൃഷ്ടിക്കാൻ മുൻ ഡി.ജി.പി ടി.പി.സെൻകുമാർ ശ്രമിക്കുകയാണന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നസീർ പുന്നക്കൽ പറഞ്ഞു . ഇദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു. ജുവലറിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങൾ നീക്കം ചെയ്യണമെന്ന മുബെയ് ഹൈക്കോടതി ഉത്തരവ് മാനിക്കാതെയാണ് റിട്ട.പൊലീസ് ഓഫീസറുടെ വിലക്ക്. മതേതര കേരളത്തിൽ ജാതിയുടെ പേരിൽ വേർതിരിവ് സൃഷ്ടിക്കാനാവില്ലെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.