കേരളോത്സവം കായിക മത്സരങ്ങൾ
Monday 20 October 2025 1:44 AM IST
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ കേരളോത്സവം കായിക മത്സരങ്ങൾ മാമം അരീന സ്പോട്സ് ഹബിൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഫുട്ബാൾ പാസ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.നജാം, ആരോഗ്യ സ്റ്റാൻഡിംഗ് ചെയർപഴ്സൺ രമ്യാ സുധീർ, കൗൺസിലർമാരായ എം.താഹിർ, ഒ.പി.ഷീജ,കായികവിഭാഗം ജനറൽ കൺവീനർ വി.ഷാജി,കലാവിഭാഗം ജനറൽ കൺവീനർ എസ്.സതീഷ് കുമാർ,കോ-ഓർഡിനേറ്റർമാരായ പി.രാഗേഷ്,അനിൽ,വിനീഷ് എന്നിവർ പങ്കെടുത്തു.