മോഹൻ ഭാഗവത് കൊച്ചിയിൽ
Monday 20 October 2025 1:23 AM IST
കൊച്ചി: ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കൊച്ചിയിലെത്തി. ഇന്ന് രാവിലെ 10.30ന് നെടുമ്പാശേരി ഇന്നേറ്റ് കൺവെൻഷൻ എക്കോ ലാൻഡിൽ നടക്കുന്ന ആർ.എസ്.എസ് മുൻ കേരള പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്റെ ശ്രദ്ധാഞ്ജലി സമ്മേളനത്തിൽ അദ്ദേഹം അനുസ്മരണ പ്രഭാഷണം നടത്തും. ഹൈക്കോടതി ജഡ്ജി എൻ. നഗരേഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുതിർന്ന ആർ.എസ്.എസ് പ്രചാരകൻ എസ്. സേതുമാധവൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവർ സംസാരിക്കും.