വി.എസില്ലാത്ത ആദ്യ പിറന്നാൾ ഇന്ന്

Monday 20 October 2025 1:31 AM IST

ആലപ്പുഴ: വി.എസിന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ പിറന്നാൾ ഇന്ന്. വി.എസ് വിടപറഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോഴാണ് 102ാം ജന്മദിനം എന്നെത്തുന്നത്. പിറന്നാൾ പ്രമാണിച്ച് വി.എസിന്റെ ഭാര്യ വസുമതി,മകൻ വി.എ.അരുണകുമാർ,മകൾ ഡോ.വി.വി. ആശ എന്നിവർ കുടുംബസമേതം വേലിക്കകത്ത് വീട്ടിലെത്തി.

ഇന്ന് രാവിലെ കുടുംബാംഗങ്ങൾ ഒരുമിച്ച് വലിയ ചുടുകാട്ടിലെ സ്മൃതിയിടത്തിലെത്തും. വീയെസ് നവമാദ്ധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 1.30ന് വേലിക്കകത്ത് വീട്ടിൽ നടക്കുന്ന ജന്മദിന സെമിനാറിൽ ജോസഫ് സി.മാത്യു,ജോയ് കൈതാരം,വി.കെ.ശരീധരൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വൈകിട്ട് നാലിന് വലിയചുടുകാട്ടിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. എല്ലാ വർഷവും പറവൂരിൽ വിപുലമായ രീതിയിൽ പിറന്നാൾ സമ്മേളനവും,വസ്ത്രവിതരണവുമടക്കം സംഘടിപ്പിച്ച് വി.എസിന്റെ ജന്മദിനം ആഘോഷിക്കാറുണ്ടായിരുന്നു. മുൻ മന്ത്രി ജി. സുധാകരനാണ് മുൻവ‌ർഷങ്ങളിൽ പരിപാടി ഉദ്ഘാടനം ചെയ്തിരുന്നത്. എന്നാൽ ഇത്തവണ സമ്മേളനം ഒഴിവാക്കി. പായസം വിതരണമുണ്ടാകും.