അൽപ്പം കടുക് മതി, നരച്ചമുടി പൂർണമായും കറുപ്പിക്കാം; ഈ ഡൈ മാസത്തിൽ ഒരു തവണ ഉപയോഗിച്ചാൽ മതി

Monday 20 October 2025 2:34 PM IST

നല്ല കറുത്ത ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളത്. എന്നാൽ, ഈ കാലഘട്ടത്തിലെ ജീവിത രീതിയും ഹോർമോൺ വ്യതിയാനവും കാരണം പലരുടെയും മുടി വേഗം നരച്ച് പോകുന്നു. ചെറിയ കുട്ടികൾക്ക് വരെ ഇപ്പോൾ അകാല നര ബാധിക്കുന്നുണ്ട്. ഇതിന് പരിഹാരമായി കടയിൽ കിട്ടുന്ന വില കൂടിയ ഡെെയാണ് പലരും വാങ്ങി ഉപയോഗിക്കുന്നത്. എന്നാൽ ആദ്യം ഇവ നല്ല ഫലം തരുമെങ്കിലും ഇതിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ കാലക്രമേണ മുടിയ്ക്ക് ദോഷം ചെയ്യുന്നു. മുടിയുടെ പരിചരണത്തിന് എപ്പോഴും പ്രകൃതിദത്തമായ രീതി ഉപയോഗിക്കുന്നതാണ് നല്ലത്. എളുപ്പത്തിൽ മുടി കറുപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഡെെ പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

കടുക് - 2 ടേബിൾസ്‌പൂൺ

കറിവേപ്പില - ഒരു ചെറിയ ബൗൾ നിറയെ

വെളിച്ചെണ്ണ- 1 ടേബിൾസ്‌‌പൂൺ

തയ്യാറാക്കുന്ന വിധം

ഇരുമ്പ് ചീനച്ചട്ടിയിൽ കടുകിട്ട് നന്നായി വറുത്ത ശേഷം അതിലേക്ക് കറിവേപ്പിലയിട്ട് ചൂടാക്കുക. ഇത് പൊടിഞ്ഞുവരുന്ന പരുവത്തിലാകണം. ശേഷം കൂട്ട് തണുക്കുമ്പോൾ അതിനെ പൊടിച്ചെടുക്കുക. ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് ക്രീം രൂപത്തിലാക്കി ശിരോചർമത്തിലും മുടിയിലും പുരട്ടിക്കൊടുക്കുക. ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ആഴ്‌ചയിൽ മൂന്നുതവണ ഈ ഡൈ പുരട്ടണം. പിന്നീട് ക്രമേണ ഉപയോഗം കുറച്ചുവരാവുന്നതാണ്.