'ഇത്  കാന്താര  അല്ല  പഴുതാര  ആണ്';  ചുട്ടമറുപടിയുമായി നടി രംഗത്ത്

Monday 20 October 2025 3:40 PM IST

നർത്തകിയും നടിയുമായ ശാലു മേനോൻ മലയാളികൾക്കെല്ലാം സുപരിചിതയാണ്. നിരവധി സീരിയലുകളിലും സിനിമകളിലും താരം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അടുത്തിടെ കാന്താര എന്ന ചിത്രത്തിലെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കാന്താര ചിത്രത്തിലെ നായിക കഥാപാത്രം കനകവതിയുടെ ലുക്ക് പുനരവതരിപ്പിച്ചുകൊണ്ടാണ് ശാലു ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

രാജകീയ പ്രൗഡിയിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് നിൽക്കുന്ന ശാലുവിനെ ചിത്രങ്ങളിൽ കാണാം. കാന്താരയിലെ കൊട്ടാരത്തിന് സമാനമായ പശ്ചാത്തലത്തിലാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. 'കാന്താര തരംഗം. ചെറിയ ശ്രമമാണ്. ക്ഷമിക്കണം' എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്. ഇപ്പോഴിതാ ഇതിന് വന്ന ഒരു കമന്റുന് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശാലു.

ഫോട്ടോയ്ക്ക് താഴെ 'ഇത് കാന്താര അല്ല പഴുതാര ആണ്' എന്നാണ് ഒരാൾ കമന്റിട്ടത്. 'അത് നിന്റെ വീട്ടിലുള്ളവ‌ർ' എന്നാണ് ശാലു മറുപടി നൽകിയത്. പിന്നാലെ താരത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വരുന്നത്. മറുപടി കലക്കിയെന്നാണ് പലരുടെയും അഭിപ്രായം.