യുവാവിനെ മർദ്ദിച്ചെന്ന് പരാതി
Tuesday 21 October 2025 12:43 AM IST
വെഞ്ഞാറമൂട്: യുവാവിനെ രാത്രിയിൽ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ച മൂന്നംഗ സംഘത്തിനെതിരെ പരാതി. വെഞ്ഞാറമൂട് കണ്ണങ്കോട് കൈരളിയിൽ അഭിമന്യുവാണ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയത്. സിനിമാ ഷൂട്ടിംഗിനായി ജൂനിയർ ആർട്ടിസ്റ്റുകളെ ഏർപ്പാടാക്കി നൽകുന്നയാളാണ് പരാതിക്കാരൻ. അടുത്തകാലത്ത് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടന്ന ഷൂട്ടിംഗിൽ ജൂനിയർ ആർട്ടിസ്റ്റുകളെ നൽകിയതിൽ പ്രതിഫലം നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദ്ദനത്തിന് കാരണമായി പറയുന്നത്.