അങ്കണവാടി കെട്ടിടം ഉദ്ഘാടനം
Tuesday 21 October 2025 12:43 AM IST
ഹരിപ്പാട്: എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ പ്രയോജനപ്പെടുത്തി കാർത്തികപ്പള്ളി അഞ്ചാം വാർഡിൽ നിർമ്മിച്ച പുതിയ അങ്കണവാടി കെട്ടിടത്തിന്റെ "ശലഭക്കൂടാരം" ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാഭായി അദ്ധ്യക്ഷയായി. ജില്ലാപഞ്ചായത്ത് മെമ്പർ ജോൺ തോമസ് , പഞ്ചായത്ത് മെമ്പർ റോഷൻ, ബ്ലോക്ക് എ.എക്സ്.ഇ അമൃത.എൽ, സി.ഡി.പി.ഒ ധന്യ,ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ മായാ ലക്ഷ്മി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുരേഷ് രാമകൃഷ്ണൻ, ഗോപിനാഥൻ, ഉല്ലാസ് പഞ്ചായത്ത് സെക്രട്ടറി ശാമില എന്നിവർ സംസാരിച്ചു.