ജവഹർ ബാൽ മഞ്ച് ചിത്രരചനാ മത്സരം
Tuesday 21 October 2025 12:09 AM IST
കണ്ണൂർ : ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയതലത്തിലുള്ള ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാതല മത്സരം സംഘടിപ്പിച്ചു. ഇരുപത്തിമൂന്ന് ബ്ലോക്കുകളിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി വിജയിച്ചവരാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർപേഴ്സൺ അഡ്വ. ലിഷ ദീപക്ക് അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കോർഡിനേറ്റർ സി.വി.എ ജലീൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് മുരളികൃഷ്ണ, എം.പി ഉത്തമൻ, സി.പി സന്തോഷ് കുമാർ, എ.കെ ദീപേഷ്, കെ. ബീന ടീച്ചർ, എം.പി രാജേഷ്, പി.കെ പ്രീത, പ്രേംജി മാസ്റ്റർ, രജീഷ് ഇരിട്ടി, ശിവാനി, നീതുപ്രിയ എന്നിവർ സംസാരിച്ചു.