കോവളം റെയ്മണ്ട് ലയൺസ് ക്ലബ്

Tuesday 21 October 2025 1:59 AM IST

തിരുവനന്തപുരം: കോവളം റെയ്മണ്ട് ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വെങ്ങാനൂർ ഔവർ കോളേജിലെ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ അവബോധ സെമിനാർ സംഘടിപ്പിച്ചു.സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ഡിസ്ട്രിക് കോഓർഡിനേറ്റർ എസ്.എ.വിഗ്നേഷ് ക്ലാസെടുത്തു.പ്രസിഡന്റ് അനിൽകുമാർ.കെയുടെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി.ബിജുകുമാർ ഉദ്ഘാടനം ചെയ്തു.റീജിയൺ ചെയർപേഴ്സൺ ഷാജി ഡിക്രൂസ്, സെക്രട്ടറി രമേഷ് കുമാർ.ജി,ട്രഷറർ ജയചന്ദ്രൻ.എം.എസ്,ഔവർ കോളേജ് പ്രിൻസിപ്പലും ചാർട്ടർ അംഗവുമായ ജയകുമാർ ഡിസ്ട്രിക് സെക്രട്ടറിയും ചാർട്ട് പ്രസിഡന്റുമായ ഇ.അനിൽകുമാർ എന്നിവർ പങ്കെടുത്തു.