മോവ് ആർട്ട് ഗ്യാലറി പ്രവർത്തനമാരംഭിച്ചു

Tuesday 21 October 2025 1:58 AM IST

തിരുവനന്തപുരം: വഞ്ചിയൂരിൽ മോവ് ആർട്ട് ഗ്യാലറി പ്രവർത്തനമാരംഭിച്ചു.ഗ്യാലറിയുടെ ഉദ്ഘാടനം കവിയും എഴുത്തുകാരനും ചിത്രകാരനുമായ കെ.ജയകുമാറും,പ്രദർശനത്തിന്റെ ഉദ്ഘാടനം ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറും നിർവഹിച്ചു.ടെൻസിങ് ജോസഫിന്റെ ശില്പം പ്രദർശിപ്പിച്ചാണ് ഇരുവരും ഉദ്ഘാടനം ചെയ്തത്.മോവ് ഗ്യാലറി ക്യൂറേറ്റർ ശ്യാം ഗോപാൽ ആചാര്യ,എ.സതീഷ്,ടെൻസിങ് ജോസഫ്,നാരായണ ഭട്ടതിരി,കനക രാഘവൻ,പ്രദീപ് പേയാട് എന്നിവർ പങ്കെടുത്തു.ചിത്രകാരന്മാരുടെ ഏകദിന ക്യാമ്പ് പ്രൊഫ.കാട്ടൂർ നാരായണപിള്ള ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രമുഖരായ ചിത്ര ശില്പകാരന്മാർ പങ്കെടുക്കുന്ന പ്രദർശനം ഒരാഴ്ച നീണ്ടു നിൽക്കും.