കായിക ട്രോഫിയ്ക്ക് സ്വീകരണം നൽകി
Tuesday 21 October 2025 1:55 AM IST
നേമം: സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ(കായികമേള) വിജയികളാകുന്നവർക്കുള്ള മുഖ്യമന്ത്രിയുടെ എവർറോളിംഗ് ട്രോഫിയുടെ പ്രയാണത്തിന് നേമത്ത് സ്വീകരണം നൽകി.നേമം വിക്ടറി ഹയർ സെക്കൻഡറി സ്കൂളിലെത്തിച്ച ട്രോഫി ഐ.ബി സതീഷ് എം.എൽ.എ,നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പ്രീജ,വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീജ,പള്ളിച്ചൽപഞ്ചായത്ത് പ്രസിഡന്റ് രാഗേഷ്,സ്കൂൾ മാനേജർ ശ്രീകല എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.പൊതുയോഗം ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രെസ്മാരായ കവിതാ ഉണ്ണി ഷീബ, പി.ടി.എ പ്രസിഡന്റ്,പ്രഭാത്,വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീജ,പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാഗേഷ്,നേമം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പ്രീജ,സ്കൂൾ മാനേജർ ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.