ദ ഗേൾഫ്രണ്ട് നവംബർ 7ന്

Tuesday 21 October 2025 2:24 AM IST

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ദ ഗേൾഫ്രണ്ട് നവംബർ 7ന് ആഗോള റിലീസായി എത്തും. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രം മനോഹരമായ പ്രണയകഥയാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. രശ്‌മികയുടെയും ദീക്ഷിത് ഷെട്ടിയുടെയും കഥാപാത്രങ്ങൾ തമ്മിൽ നടത്തുന്നന്ന സംഭാഷണം ഉൾപ്പെടുന്ന രംഗം റിലീസ് ചെയ്താണ് റിലീസ് തീയതി പുറത്തിറക്കിയത്. നേരത്തേ പുറത്ത് വന്ന ഗാനരംഗത്തിലും ഇരുവരുടെയും ഓൺ സ്‌ക്രീൻ കെമിസ്ട്രി അതിമനോഹരമായി അവതരിപ്പിച്ചു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഛായാഗ്രഹണം: കൃഷ്ണൻ വസന്ത്, സംഗീതം: ഹിഷാം അബ്ദുൾ വഹാബ്, എഡിറ്റർ: ചോട്ടാ കെ പ്രസാദ്, വസ്ത്രാലങ്കാരം: ശ്രവ്യ വർമ്മ, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, മോനിക്ക നിഗോത്രി, സൗണ്ട് ഡിസൈൻ: മനോജ് വൈ.ഡി, കളറിസ്റ്റ്: വിവേക് ആനന്ദ്, ഡി.ഐ: അന്നപൂർണ്ണ സ്റ്റുഡിയോ,

ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടെയ്ൻമെന്റും സംയുക്തമായാണ് നിർമ്മാണം. പി.ആർ.ഒ: ശബരി.