ദീപാവലി ദിനത്തിൽ സൂപ്പർ താരമായി സൂര്യ, കറുപ്പിലെ 'ഗോഡ് മോഡ്' ഗാനം പുറത്ത്

Tuesday 21 October 2025 3:27 AM IST

പ്രേ​ക്ഷ​ക​ർ​ ​ആ​കാം​ക്ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​സൂ​ര്യ​യു​ടെ​ ​പു​തി​യ​ ​​ക​റു​പ്പി​ലെ​ ​'​ഗോ​ഡ് ​മോ​ഡ് " ​എ​ന്ന​ ​ഗാ​ന​ത്തി​ന്റെ​ ​ലി​റി​ക്കൽ ​വീ​ഡി​യോ​ ​പു​റ​ത്തി​റ​ങ്ങി.​വിജയിയെ വെല്ലുന്ന ഡാൻസുമായാണ് സൂര്യ. ​ഗ്രാ​മോ​ത്സ​വ​ത്തി​ലെ​ ​ആ​ഘോ​ഷ​ങ്ങ​ൾ​ ​നി​റ​ഞ്ഞ​ ​ഗാ​നം​ ​ദീ​പാ​വ​ലി​ ​ദി​ന​ത്തി​ൽ​ ​പ്രേ​ക്ഷ​ക​ ​ഹൃ​ദ​യ​ങ്ങ​ൾ​ ​കീ​ഴ​ട​ക്കു​ക​യാ​ണ്.​ ​ആ​ർ.​ജെ​ ​ബാ​ലാ​ജി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ക​റു​പ്പി​ൽ​ ​തൃ​ഷ​ ​ആ​ണ് ​നാ​യി​ക.​ 2005​-​ന് ​ശേ​ഷം​ ​സൂ​ര്യ​യു​മാ​യി​ ​വീ​ണ്ടും​ ​തൃ​ഷ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ് ​ക​റു​പ്പ്.​ ​

ഇ​ന്ദ്ര​ൻ​സ്,​ ​യോ​ഗി​ ​ബാ​ബു,​ ​ശി​വ​ദ,​ ​സ്വാ​സി​ക,​ ​ന​ട്ടി,​ ​സു​പ്രീ​ത് ​റെ​ഡ്ഡി,​ ​അ​ന​ഘ​ ​മാ​യ​ ​ര​വി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​ക​റു​പ്പി​ലെ​ ​മ​റ്റു​ ​താരങ്ങ​ൾ.​ ​ക​റു​പ്പി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ​സാ​യ് ​അ​ഭ്യ​ങ്ക​റാ​ണ്.​ ​ഗോ​ഡ് ​മോ​ഡ് ​ഗാ​ന​ത്തി​ന്റെ​ ​വ​രി​ക​ൾ​ ​വി​ഷ്ണു​ ​ഇ​ട​വ​നാ​ണ് ​എ​ഴു​തി​യ​ത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​ജി.​കെ.​വി​ഷ്ണു,​ ​എ​ഡി​റ്റിം​ഗ്:​ ​ക​ലൈ​വാ​ണ​ൻ,​ ​ക​ലാ​സം​വി​ധാ​നം​:​ ​അ​രു​ൺ​ ​വെ​ഞ്ഞാ​റ​മൂ​ട്,​ ​കൊ​റി​യോ​ഗ്ര​ഫി​:​ഷോ​ഫി,​ ​സാ​ൻ​ഡി,​​​ ​ആ​ക്ഷ​ൻ,​​​ ​കൊ​റി​യോ​ഗ്രാ​ഫി​:​ ​അ​ൻ​പ​റി​വ്.​ ​വി​ക്രം​ ​മോ​റി.​ ​ഡ്രീം​ ​വാ​രി​യ​ർ​ ​പി​ക്‌​ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​എ​സ്.​ആ​ർ​ ​പ്ര​ഭു​വും​ ​എ​സ്.​ആ​ർ​ ​പ്ര​കാ​ശ് ​ബാ​ബു​വു​ം ചേർന്നാ​ണ് ​നി​ർ​മ്മാ​ണം.പി.​ആ​ർ.​ഒ​:​ ​ആ​ൻ​ഡ് ​മാ​ർ​ക്ക​റ്റിം​ഗ്:​ ​പ്ര​തീ​ഷ് ​ശേ​ഖ​ർ.