ദുൽഖർ ചിത്രം 'കാന്ത' നവംബർ 14ന്

Tuesday 21 October 2025 2:28 AM IST

ദുൽഖർ സൽമാൻ നായകനായ തമിഴ് ചിത്രം കാന്ത നവംബർ 14ന് തിയേറ്ററിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തിറക്കി. സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷ ചിത്രമാണ് കാന്ത. റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും നിർമ്മാണ പങ്കാളിയാണ്. തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് കാന്ത. ദുൽഖറിനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെ ചിത്രം സഞ്ചരിക്കുന്നു. ഛായാഗ്രഹണം: ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം: ഝാനു ചന്റർ, എഡിറ്റർ: ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം: രാമലിംഗം, വസ്ത്രാലങ്കാരം: പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പി.ആർ.ഒ: ശബരി.