ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പ്

Tuesday 21 October 2025 12:00 AM IST

തൃശൂർ: ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പിൽ 92 പോയിന്റ് നേടി ഭാഗ്യാസ് ഒളിമ്പിക് ആർച്ചറി അക്കാഡമി അഞ്ചേരി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മണ്ണുത്തി ഓറിയോൺ ആർച്ചറി അക്കാഡമി രണ്ടാം സ്ഥാനവും ചെമ്പൂക്കാവ് മരിയൻ ആർച്ചറി അക്കാഡമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ലീലാ രാമകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു.ഡോ. ഇ.ബി. ബിനോയ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.വി. കുരിയാക്കോസ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി കെ.ആർ. സുരേഷ്, ജോൺസൺ ജോർജ്, എം.ആർ. സന്തോഷ്, സോളമൻ തോമസ് എന്നിവർ സംസാരിച്ചു.