മുല്ലനേഴി സ്മൃതി സമ്മേളനം 22ന്

Tuesday 21 October 2025 12:01 AM IST

തൃശൂർ: മുല്ലനേഴി പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ബി.കെ.ഹരിനാരായണന് പ്രൊഫ.വി.മധുസൂദനൻ നായർ സമർപ്പിക്കും. 22 ന് സാഹിത്യ അക്കാഡമി എം.ടി.ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്മൃതിസമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷത വഹിക്കും. ഡോ.കാവുമ്പായി ബാലകൃഷ്ണൻ മുല്ലനേഴി അനുസ്മരണ പ്രഭാഷണം നടത്തും. സി.കെ.അനന്തകൃഷ്ണൻ ഉപഹാരം സമർപ്പിക്കും. വൈഗ അനീഷ്, ജോയന്ന ബിനു, നൈന,സി.എ.ശിവാനി, അലോന ജോസ്, പി.എസ്.ആർദ്ര, ഹെവേന ബിനു എന്നിവർക്കുള്ള ഉപഹാരങ്ങൾ ബി.കെ.ഹരിനാരായണൻ സമർപ്പിക്കും. 'ഓർമ്മയിൽ മുല്ലനേഴി' എന്ന പേരിൽ രാപ്പാൾ സുകുമാര മേനോൻ എഴുതി നടേഷ് ശങ്കർ സംഗീതം ചെയ്ത് ഹരികൃഷ്ണ ആലപിച്ച ഗാനത്തിന്റെ യുട്യൂബ് പ്രകാശനം ഹരി നാരായണൻ നിർവഹിക്കും.