വിത്ത് ഉത്പാദന കേന്ദ്രം ആരംഭിക്കണം
Tuesday 21 October 2025 12:57 AM IST
ആലപ്പുഴ: കർഷകർ നേരിടുന്ന നെൽ വിത്ത് ക്ഷാമം പരിഹരിക്കുന്നതിനായി പഞ്ചായത്തടിസ്ഥാനത്തിൽ ചെറിയ പാടശേഖരങ്ങൾ തിരഞ്ഞെടുത്തു വിത്ത് ഉത്പാദന കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് കേരള സംസ്ഥാന നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. നേതൃയോഗം സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോമോൻ കുമരകം, ഹക്കീം മുഹമ്മദ് രാജാ, രാജൻ മേപ്രാൽ, അബൂബക്കർ മാന്നാർ, ബിനു നെടുംപുറം, തോമസ് ജോൺ പുന്നമട, ഡി.ഡി. സുനിൽകുമാർ, ജോർജ് തോമസ് ഞാറക്കാട്, ബിനു മദനൻ, ജോ നെടുങ്ങാട് എന്നിവർ സംസാരിച്ചു