വേളോർവട്ടം ക്ഷേത്രക്കുളം നവീകരണ ഉദ്ഘാടനം

Tuesday 21 October 2025 2:03 AM IST

ചേർത്തല:ചേർത്തല വേളോർവട്ടം മഹാദേവർ ക്ഷേത്രത്തിലെ കുളം നവീകരണത്തിന്റെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. കൃഷി വകുപ്പ് അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ്കുളം ആഴം കൂട്ടി, സംരക്ഷണ ഭിത്തിയും കൈവരിയും നിർമ്മിച്ച് പുനർനിർമ്മിക്കുന്നത്.കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് നിർമ്മാണച്ചുമതല. ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ശോഭാ ജോഷി, എ.എസ്.സാബു,കൗൺസിലർമാരായ കെ.പി.പ്രകാശൻ,സ്മിത സന്തോഷ്, ദേവസ്വം പ്രസിഡന്റ് പി.ചന്ദ്രമോഹൻ,വൈസ് പ്രസിഡന്റ് ജി.കെ. അജിത്ത്,സെക്രട്ടറി സി.കെ.സുരേഷ് ബാബു,മാനേജർ എം.ഡി.ശ്രീകുമാർ എന്നിവർ സംസാരിച്ചു.