ശാസ്ത്രം പറഞ്ഞ് അദ്ധ്യാപകർ
Tuesday 21 October 2025 12:03 AM IST
തൃശൂർ: 1988ൽ വിരമിച്ച എൻട്രൻസ് മാന്ത്രികൻ പ്രൊഫ. പി.സി. തോമസ് ഉൾപ്പെടെയുള്ള സെന്റ് തോമസ് കോളേജിലെ മുൻകാല ഭൗതിക ശാസ്ത്രാദ്ധ്യാപകർ ഒത്തു കൂടി. പ്രൊഫ. ടി.കെ. ദേവനാരായണൻ, പ്രൊഫ.എൻ.ആർ. ജയറാം, പ്രൊഫ സി.ജെ. പോൾ, പ്രൊഫ. എം.സി. ജോസ്, പ്രൊഫ. എം.കെ. പത്മനാഭൻ തുടങ്ങി 2022 ൽ റിട്ടയർ ചെയ്ത പ്രൊഫ. പി.എം. ജോയിയും ഡോ. ആന്റോ ജോണിയും സംഗമത്തിൽ പങ്കെടുത്തു. പുതിയ അദ്ധ്യാപകരോടും പ്രിൻസിപ്പലിനോടും ബിരുദാനന്തര ബിരുദവിദ്യാർത്ഥികളോടും സംവദിച്ചു. സംഗമത്തിന് വകുപ്പ് മേധാവി ഡോ.നീസ് പോൾ, ഡോ.ജോ കിഴക്കൂടൻ, ഡോ. ഡെയ്‌സൻ പണേങ്ങാടൻ, ഡോ. വിമൽകുമാർ ടി.വി. എന്നിവർ നേതൃത്വം നൽകി.