ലാപ്‌ടോപ്പ് വിതരണം
Tuesday 21 October 2025 12:04 AM IST
അയ്യന്തോൾ: ജില്ലാ പഞ്ചായത്തിന്റെ 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ച് 29 ലൈബ്രറികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അദ്ധ്യക്ഷയായി. ഓൺലൈൻ വായനകൾ വ്യാപകമാകുന്ന കാലത്ത് വയനശാലകളിലേക്ക് യുവജനങ്ങളെയും വിദ്യാർത്ഥികളെയും ആകർഷിക്കുകയും മുതിർന്ന പൗരന്മാരിൽ ഡിജിറ്റൽ സാക്ഷരത വളർത്തുകയുമാണ് ലക്ഷ്യം. വി.എം.സുർജിത്ത്, പി.സാബിറ, പത്മം വേണുഗോപാൽ, ലിനി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ടി.ആർ.തുളസി, ജില്ലാ വിദ്യാഭ്യാസ കാര്യാലയത്തിലെ ജീവനക്കാർ, 29 ലൈബ്രറികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.