ആയില്യം സർപ്പംപാട്ട് മഹോത്സവം

Tuesday 21 October 2025 2:08 AM IST

അമ്പലപ്പുഴ : വണ്ടാനം ധർമ്മശാസ്താ ക്ഷേത്രത്തിലെ ആയില്യം സർപ്പം പാട്ട് മഹോത്സവം നാഗബലിയോടെ സമാപിച്ചു. വ്രതശുദ്ധിയോടെ പ്രായപൂർത്തിയാകാത്ത ഏഴ് പെൺകുട്ടികളെ നാഗകന്യകകളായും 60 വയസ്സിന് മേൽ പ്രായമുള്ള പുരുഷനെ നാഗരാജാവായും സങ്കൽപിച്ച് പതിനാല് ദിവസം നോമ്പ് നോറ്റ് കാവിൽ സർപ്പക്കളം വരച്ച് , ഗണപതി ഹോമം, നവകാഭിഷേകം,തളിച്ചു കട , തുടങ്ങിയ പൂജകൾക്ക് ശേഷം നാഗബലി അർപ്പിച്ചു. ചടങ്ങിന് ക്ഷേത്രം തന്ത്രി പുതുമന മധുസൂദനൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. അസി. ദേവസ്വം കമ്മീഷണർ ഈശരൻ നമ്പൂതിരി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.രതീഷ് കൃഷ്ണായനം , വൈസ് പ്രസിഡന്റ് എസ് .രമണൻ , സെക്രട്ടറി ആദർശ് മുരളി തുടങ്ങിയവർ നേതൃത്വം നൽകി.