പ്രതിഷേധ സമര സംഗമം

Tuesday 21 October 2025 2:10 AM IST

മുഹമ്മ : കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ അടിയ്ക്കടി വരുത്തുന്ന ഭേദഗതികൾ തൊഴിലാളികളുടെ സ്വതന്ത്രമായ തൊഴിൽ അവകാശത്തെ തകർക്കുന്നതിൽ പ്രതിഷേധിച്ചും , അശാസ്ത്രീയമായ എൻ എം എം എസ് , കെ വൈ സി അപ്ഡേഷൻ എന്നിവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മുഹമ്മ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരസംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം വി.എ.അബൂബക്കർ അധ്യക്ഷനായി. മുഹമ്മ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സ്വപ്ന ഷാബു സ്വാഗതവും പ്രിയ നന്ദിയും പറഞ്ഞു.